Sunday, February 20, 2011

കേരളകൌമുദി



കേരളകൌമുദി മലയാളികളുടെ


കരളിനു കുളിരീ കളവാണി ....


കാലത്തിന്റെ മനോരഥ സാരഥി


കാവ്യാംഗന പോല്‍ സുഭഗാംഗി.....










നൂറു തികയും വേളയില്‍ നീയൊരു


നൂതന സംസ്കൃതി തീര്‍ത്തവളായ്‌


നാടിതിലുന്നത ശീര്‍ഷവുമായ്


നാകം പണിയാന്‍ നില്‍ക്കുന്നു .....










എന്നും യൌവ്വന മേറുകയല്ലോ


മണ്ണില്‍ നിന്നുടെ മെയ്യഴകില്‍


എന്നും കണികണ്ടുണരാന്‍ മോഹം


നന്മയുണര്‍ത്തും നിന്‍ രൂപം ....










മലയാളികളുടെ മനസ്സാം കുമുദം


തഴുകിയുണര്‍ത്തിയ കൌമുദി നീ


മഹിയിലധസ്ഥിത ജനതയ്ക്കായി


മുന്നില്‍ നിന്ന് നയിച്ചവള്‍ നീ














ഗുരുവരനരുളിയ വഴികളിലൂടെ


തിരുവരുള്‍ ചൊല്ലി നടന്നവള്‍ നീ


ഗുണസംവാഹിനി , ശുഭസംദായിനി


കേരള കൌമുദിയാം ധാത്രി !





Monday, February 14, 2011

ആറ്റുകാലമ്മക്ക് പൊങ്കാല


ആറ്റുകാലമ്മക്ക് പൊങ്കാല


ആതിരപ്പൂക്കള്‍ പോല്‍ തീജ്വാല...!


ആറ്റു നോറ്റെത്തുന്നു പൊങ്കാല വയ്ക്കുവാന്‍


ആഴിത്തിരകള്‍ പോല്‍ നിന്‍ മക്കള്‍..!!






പുഞ്ചിരിപൂത്ത മുഖത്തോടെ- അമ്മ-


ചന്തത്തില്‍ നാല് ഭുജത്തോടെ..,


താലത്തില്‍ ആദ്യ പൊലിയുമയെത്തുന്ന -


തരുണികള്‍ക്കാനന്ദമേകുന്നൂ...!!






സര്‍വാഭീഷ്ടവുമേകുന്നൂ - അമ്മ-


തത്വപ്പൊരുളായ് വാഴുന്നൂ..!


ചരണാംബുജങ്ങള്‍ വണങ്ങുവോര്‍ക്കൊക്കെയും


ശരണം നല്‍കുന്നു,പോറ്റുന്നൂ...!!

Friday, January 21, 2011

ആറ്റുകാലമ്മ



ആയിരമായിരം സൂര്യ പ്രഭയാര്‍ന്ന -


ആറ്റ്കാലമ്മയെ കുമ്പിടുന്നൂ ..!


ആദിപരാശക്തി,ആനന്ദ ദായിനീ-


അമ്മയാം ദേവിയെ കുമ്പിടുന്നൂ..!!






ആകുല ചിത്തരില്‍ സ്നേഹം പകര്‍ന്നു നീ-


ആശ്വാസപ്പൂമഴ പെയിതിടുന്നൂ !


ആഴക്കരിയുടെ പൊങ്കാല വാങ്ങി നീ-


ആജന്മസാഫല്യമേകിടുന്നൂ..!!






അംബികേ നിന്മുഖപങ്കജം കാണുവാന്‍


അംഗനമാര്‍ തിരുമുന്നില്‍ വന്നാല്‍


അഞ്ചിതമായൊരു പുഞ്ചിരി തൂകിടും ,


അമ്മതന്‍ ചെംചൊടി പൂക്കളെന്നും...!!

Thursday, January 20, 2011

ചോറ്റാനിക്കരദേവീ




"ചിത്തൊരമ്പലമാക്കി , ചിത്രപരാഗമാക്കി

ചിറ്റലകള്‍ തുള്ളും മനം പ്രശാന്തമാക്കി ,

ചിരകാലമോഹങ്ങള്‍തന്‍ ചിരാതുമായണയുമ്പോള്‍

ചോറ്റാനിക്കര ദേവീ ,മോക്ഷമേകണേ......



തങ്കഗോളമുദിയ്ക്കുന്ന ഗന്ധമാദനങ്ങള്‍ക്കുള്ളില്‍

തമ്പുരാന്റെ ചിലമ്പൊലിയുണരും നേരം ,

ചന്ദ്രമൌലി പ്രിയേ ദേവീ , ചാരുമുഖീ , ഹൈമവതീ,

തിങ്കള്‍ പോലെ തിളങ്ങേണം നിന്റെ മാനസം..



പൊന്‍ചിലമ്പ് ചിരിക്കുന്ന നിന്റെ പാദപങ്കജങ്ങള്‍

അന്‍പിനാലെന്‍ ആത്മാവിലും കുംകുമം പൂശി

ചൊടികളില്‍ തിളങ്ങുന്ന ചിരിയില്‍ പൂത്താലമേന്തി

ചോറ്റാനിക്കരദേവീ , ദര്‍ശനം നല്‍കൂ ...."

Friday, January 14, 2011

മകരസംക്രമം
കുനുകുനുന്നനെ കാട്ടുപൂവുകള്‍
തിരി കൊളുത്തുന്ന മേടുകള്‍.!
കുടമണിക്കുരുന്നൊലിയുലാവുന്ന-
മകരസംക്രമ വേളകള്‍..!!                               

മനസ്സില്‍ നൈവിളക്കൊളി നിറയ്ക്കുന്നു
മണികണ്ടാ നിന്റെ തിരു രൂപം..
മതിവരും വരെ ചരണ ദര്‍ശനം
തരണമേ ശരണദായകാ ..!! 

കരുണ ചൊരിയുമാമിഴികളും-നിന്റെ-
അരുണ സുന്ദര വദനവും
കലിയുഗം തന്നില്‍ ഒരുപുണ്യം നേടാന്‍
കരങ്ങള്‍ കൂപ്പുന്നൂ ഭഗവാനെ...!!!