Friday, August 28, 2009

മാനത്തെ അമ്പിളി ...





am\s¯ A¼nfn amdn ]Xn¨t¸mÄ
amen\n \osbmê tZhXbmbo
Imänsâ ssIhnc Hmfw sRmdnªt¸mÄ
ImXtc \osbmê ImapInbmbo

Nntämf§fn Nm©mSpa¼nfn
NndISn¨pbê¶ amS¯bmbn
Npäpw Xnf§p¶ ]q\nem¸qhpIÄ
Nn{X]XwK æamcnIfmbn

H¯ncn H¯ncn tamlw DWÀ¯pì
apKv[ao kpµcXocw
HmW\nemhn Hfn¨pIfnçì
am\¯p XpshÅntaLPmew

Thursday, August 27, 2009

ഹരിചന്ദനം

ഹരിചന്ദനക്കുറി നെറ്റിയില്‍ ചാര്‍ത്തി
രജനി ഒരുങ്ങി എത്തുന്നു!
തിരുവോണസദ്യയ്ക്ക് പഴം നുറുക്കേന്തിയ
തെളിമാനത്താലവുമായി........,
        
      അരുകില്‍ കസവിട്ട കൈലേസ്പോല്‍പ്പുഴ
     അഴകാര്‍ന്ന ചിങ്ങനിലാവില്‍
     മധുമാസ രാവെന്‍റെ മനസ്സിലെന്നും
     കുളിരല പാകും ആതിരച്ചോല


അറിയുന്നു ഞാനെന്‍റെ  ആത്മതന്തുക്കളെ
ഇഴ ചേര്‍ക്കുമോണഗാനങ്ങള്‍
വരിനെല്ല് കൊത്തിയ ശാരികപോല്‍
പറന്നകലുന്നു വാസരപ്പൂക്കള്‍!  

ഗുരു വന്ദനം

ശ്രീ നാരായണ ഗുരുവേ,
ശിവഗിരി നാഥാ ഗുരുവേ...
ചിന്മയരൂപാ ബ്രഹ്മവിഹാരാ...
നിന്‍ അടി മലരിണ തൊഴുവേന്‍..

മന്‍മനമാകെ നിറഞ്ഞവനെ..
മര്‍ത്യ ഗണത്തിന്‍ മോചകനെ..
മാകന്ദത്തില്‍ ഹേമന്ദം പോല്‍
മനസ്സില്‍ പൂക്കള്‍ നിറപ്പവനെ...

നിന്‍ തിരുനാമം പാടീടാന്‍ എന്‍
നാവില്‍ നിറയുക ശ്രീ ഗുരുവേ..
നിന്‍ അപദാനം വാഴ്ത്തീടാന്‍ ഒരു
പൊരുളായി ഉണരുക ശ്രീ ഗുരുവേ..