Thursday, July 15, 2010

ദാവീദിൻ പുത്രൻ,

ദാവീദിൻ പുത്രൻ, സ്നേഹ സ്വരൂപൻ


ശ്രീയേശുനാഥൻ നീ....

കനിവിന്റെ ദേവൻ , കാരുണ്യ രൂപൻ

കന്യാതനയൻ നീ....





കാലിത്തൊഴുത്തിലെ പുൽക്കൂട്ടിലന്നു നീ

താരകം പോലുദിച്ചു....

ആദിവചനങ്ങൾ ഒക്കെയുൾക്കൊള്ളുന്ന-

ആതിര പോലുദിച്ചു..





ആട്ടിടയൻ നീ അണിഞ്ഞ പൊന്തൂവലിൻ

മാറ്റിലീ വിശ്വമാകെ...

ആനന്ദ സാന്ദ്രമായ്‌ മാറുന്നു മന്മനം

പാടുന്നു ഹാലേലൂയാ... (2)

അമ്മേ.........മൂകംബികേ.....ദേവീ....

അറിവിൻ ആദ്യപൊരുളാം ഓംകാര ശ്രീഭാവമേ..


അഖിലം നിറഞ്ഞരുളുന്ന ദേവീ ചൈതന്യ സൗന്ദര്യമേ..

ആദിശങ്കരൻ തപം ചെയ്തുണർത്തിയ സനാതന സത്യമേ..

അന്തരാത്മാവിൽ മന്ത്രധ്വനിയുണർത്തും ദിവ്യസംഗീതമേ..

അമ്മേ.........മൂകംബികേ.....ദേവീ....



സരസീരുഹങ്ങൾ വിടർന്നൂ സൗന്ദര്യ-

ലഹരിയിൽ ദേവിയുണർന്നു

സ്വരപുഷ്പാഞ്ജലിയേകിയ ശങ്കരൻ-

സ്വർഗ്ഗീയ ലഹരിയിലലിഞ്ഞു.

ശൈലാധീശ്വരി അരുളിയ പുണ്യം

സൗപർണ്ണികയായ്‌ ഒഴുകുമ്പോൾ..

സർവ്വജ്ഞതയുടെ പടവുകൾ കയറിയ-

സൗമ്യതയുൾക്കുളിരണിയുന്നു...

അറിവിന്നാദ്യ പ്രഭയേകാൻ നീ..

അണയുക ഹൃദയേ മാകംബികേ...

അടിമലർ തൊഴുമെൻ ആത്മാവിൽ അറിവായ്‌

അമരുക വിമലേ മൂകംബികേ.....!