Sunday, February 20, 2011

കേരളകൌമുദി



കേരളകൌമുദി മലയാളികളുടെ


കരളിനു കുളിരീ കളവാണി ....


കാലത്തിന്റെ മനോരഥ സാരഥി


കാവ്യാംഗന പോല്‍ സുഭഗാംഗി.....










നൂറു തികയും വേളയില്‍ നീയൊരു


നൂതന സംസ്കൃതി തീര്‍ത്തവളായ്‌


നാടിതിലുന്നത ശീര്‍ഷവുമായ്


നാകം പണിയാന്‍ നില്‍ക്കുന്നു .....










എന്നും യൌവ്വന മേറുകയല്ലോ


മണ്ണില്‍ നിന്നുടെ മെയ്യഴകില്‍


എന്നും കണികണ്ടുണരാന്‍ മോഹം


നന്മയുണര്‍ത്തും നിന്‍ രൂപം ....










മലയാളികളുടെ മനസ്സാം കുമുദം


തഴുകിയുണര്‍ത്തിയ കൌമുദി നീ


മഹിയിലധസ്ഥിത ജനതയ്ക്കായി


മുന്നില്‍ നിന്ന് നയിച്ചവള്‍ നീ














ഗുരുവരനരുളിയ വഴികളിലൂടെ


തിരുവരുള്‍ ചൊല്ലി നടന്നവള്‍ നീ


ഗുണസംവാഹിനി , ശുഭസംദായിനി


കേരള കൌമുദിയാം ധാത്രി !





Monday, February 14, 2011

ആറ്റുകാലമ്മക്ക് പൊങ്കാല


ആറ്റുകാലമ്മക്ക് പൊങ്കാല


ആതിരപ്പൂക്കള്‍ പോല്‍ തീജ്വാല...!


ആറ്റു നോറ്റെത്തുന്നു പൊങ്കാല വയ്ക്കുവാന്‍


ആഴിത്തിരകള്‍ പോല്‍ നിന്‍ മക്കള്‍..!!






പുഞ്ചിരിപൂത്ത മുഖത്തോടെ- അമ്മ-


ചന്തത്തില്‍ നാല് ഭുജത്തോടെ..,


താലത്തില്‍ ആദ്യ പൊലിയുമയെത്തുന്ന -


തരുണികള്‍ക്കാനന്ദമേകുന്നൂ...!!






സര്‍വാഭീഷ്ടവുമേകുന്നൂ - അമ്മ-


തത്വപ്പൊരുളായ് വാഴുന്നൂ..!


ചരണാംബുജങ്ങള്‍ വണങ്ങുവോര്‍ക്കൊക്കെയും


ശരണം നല്‍കുന്നു,പോറ്റുന്നൂ...!!