Tuesday, January 17, 2012

സംരംഭകരുടെയുന്നമനത്തിനു



സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം


നിറവേറ്റുകയാണിവിടെ - കേരള-


ബജറ്റ് നല്‍കിയ വാഗ്ദാനം !






തോഴിലന്വേഷിച്ചലഞ്ഞ തലമുറ


തൊഴില്‍ ദായകരായ് മാറുന്നു...!


പുതിയൊരു ലോകം പണിയുന്നൂ - അവര്‍-


ജീവിത വിജയം കൊയ്യുന്നൂ....






ചെറുകിട വ്യവസായങ്ങള്‍ അനവധി -


യിവിടെ വരുന്നൂ...വളരുന്നൂ...


കേരളമാകെ യൊരുത്സവമായ് - യുവ-


ചേതന മുന്നേറീടുന്നു ....






ധനമന്ത്രാലയമേകിയൊരാശയ-


ധന്യതവന്നു വിളിക്കുമ്പോള്‍


കറുത്തലൊടിന്നേ മുന്നേറുകില്‍ നാം


കനക ഖനികള്‍ക്കുടമകളാം .....

Saturday, January 14, 2012

സ്വര്‍ഗ്ഗപുത്രി






"ഒരു നൂറ്റാണ്ടിന്‍ കട്ടി മാറാലപ്പുക നീക്കി -


ഒരുതിരിനാളവും പേറിവന്നാല്‍ ,
 


ഒരുഗദ്ഗദത്തിന്‍റെ കഥയുണ്ടെന്‍ ഗ്രാമത്തിന്‍


ഹൃദയത്തില്‍ മുറിവേറ്റോരടയാളം പോല്‍ !






തിരകളും തീരവും തേങ്ങുമിന്നും -ചുറ്റി -


യതുവഴി എത്തുന്ന കാറ്റ് പോലും


പഴയൊരീ കഥയുടെ ചുരുളഴിഞ്ഞാല്‍ പ്രാണ -


നൊരുമാത്ര ഞെട്ടിത്തരിച്ചുപോകും !






പുലരിതന്‍ യൌവനം പുത്തുലഞ്ഞന്തിയാള്‍


ഇരുളിന്‍ കിടാത്തനെ കാത്ത്നില്‍ക്കെ ;


അരുണാഭമായൊരാ കവിളില്‍ കിടാത്തന്‍റെ


കരിമുത്തം അമരുന്നതോര്‍ത്ത് നില്‍ക്കെ ,






ഇരുളിന്‍റെ മാറില്‍ പടര്‍ന്നു  ലയിക്കുവാന്‍

കൊതികൊണ്ടു തയ്യല്‍ തരിച്ചു നില്‍ക്കെ ;


ഇളകുന്ന കരളുമായ്‌ ഇരുള്‍വന്ന പ്പെണ്ണില്‍നി -


ന്നൊരുചുവടകലെ കുനിഞ്ഞു നില്‍ക്കെ ...,


അരുണാബ്ജ വദനത്തില്‍ അഴകിന്‍റെ  സിന്ദൂരം


പടരുന്നതൊളി കണ്ണാല്‍ നോക്കി നില്‍ക്കെ ...!






തലയില്‍ പ്രതാപത്തിന്‍ നരയുമായമ്പിളി -


കിഴവനാം കാരണോന്‍ വരികയായി ;


വെളുവെളെച്ചിന്നുന്ന നയനങ്ങളില്‍ കത്തി -


മുനയുമായ് താരകള്‍ വരികയായി ..!






ഇരുളിനെ കടലിന്‍റെ  ഹൃദയത്തില്‍ മുക്കിയി -


ട്ടവര്‍നിന്നു പൊട്ടി ചിരിക്കയായി ;


ധാരതലം മുഴുവന്‍ പ്രതാപത്തില്‍മുക്കിയ -


പ്രഭുവര്‍ഗ്ഗം നിന്ന് ഹസിക്കയായി ..!






പിടലടിച്ചലയുന്ന കരളുമായന്തിയാള്‍


എവിടയോ മൂകം ഇരിക്കയായി ...,


കരയുന്നകരളിന്‍റെ ചുണ്ടിലേതോ പ്രേമ -


കഥകളും ഉരുവിട്ടിരിക്കയായി ......!






**** **** **** **** ****






ഇരുളിന്‍റെ പ്രേതം ഒളിച്ചിരിക്കും മര -


ത്തണലുകള്‍ നിശ്വാസമാര്‍ന്നിടുമ്പോള്‍


പകലന്തി പണിചെയ്ത വേര്‍പ്പ്നീരമൃതമായ്


അരി കറി ആഹാരമാക്കി മാറ്റി


പശിയാറ്റി ഗ്രാമീണര്‍ കുടിലിന്‍റെ പൂമുറ്റ -


ത്തണയും കഥകള്‍ പറഞ്ഞിരിക്കും ..!






അകലത്തെയേകയാം മുത്തശ്ശിവന്നിടും


ചെറുബാലഗണമൊന്നു ചുറ്റുംഎത്തും !






പറയുവാന്‍ -പഴയകാലത്തിന്‍റെ നിലവറ -


ക്കുഴികള്‍ തുറക്കുവാന്‍ ധ്രതി കൂട്ടും ..!


ഒരു പല്ലുമില്ലാത്ത മോണതുറന്നുവ -


ച്ചൊരുമാത്ര മുത്തശ്ശി മൌനംപൂകും ....!






നറുനിലാവേള്‍ക്കവേ ഒളിച്ചിന്നും മുത്തുകള്‍


കവിളിലൂടപ്പോള്‍ ഉതിര്‍ന്ന്‍ വീഴും !


ഒരു മായികാന്താരീക്ഷത്തിന്‍ നിശ്ശബ്ദത


ചില നിമിഷങ്ങളില്‍ തങ്ങിനില്‍ക്കും !






ചിതറി ചിലമ്പിച്ച സ്വരവുമായ് മുത്തശ്ശി -


പ്പഴമതന്‍ മഞ്ചലില്‍ കഥകളെത്തും


പറയാന്‍ തുടങ്ങും പഴയകാലത്തിന്‍റെ -


കദനം വിതുമ്പും ചില കഥകള്‍ ...!






**** **** **** **** ****






പതിവുപോലന്നുമാ പുഴിപ്പരപ്പിലെ


പല പല സംഘങ്ങള്‍ വട്ടമിട്ടു


അവിടൊക്കെ വേലിപോല്‍ കൈതകള്‍ പുത്തുലഞ്ഞ-


വരുടെ ചുറ്റിനും കാവല്‍ നിന്നു ,!






ഒരു നീലനീരദ പാളിപോല്‍ക്കായലിന്‍


ഉപരിതലം നിശ്ചലം കിടന്നു ...


വിരിമാറില്‍ വീണു മയങ്ങുന്നോരാറിന്‍റെ


മൃദുമേനി പുല്കിക്കിടന്നിരുന്നു.... ,






ഒഴുകുന്ന വെണ്ണിലാവൊളിയിലപ്പുഴിയും


ചെറുതെങ്ങിന്‍ കുലകളും മുഴുകി നിന്നു ...,


പതിവുപോല്‍ മുത്തശ്ശി കാലുകള്‍ നീട്ടിവ -


ചവിടെയിരുന്നു കഥ തുടങ്ങി ...!






ഒരുപാടുചെറുപുക്കള്‍ വദനം തുറന്നു വ -


ച്ചത്കേള്‍ക്കാന്‍ ആകാംക്ഷപുണ്ടിരുന്നു






അതുകേള്‍ക്കാന്‍ നിങ്ങളും പോരുകെന്‍


ഗ്രാമത്തിന്‍ കഥയല്ലേ , കാവ്യചരിത്രമല്ലേ ? !






* * * * * * * * * * * * * * * * * * * * * * * * *






ഒരുനാളില്‍ ഇഗ്രാമം കൊടികുത്തി വാണ് പോല്‍


പഴയൊരു കാരണോന്‍ അഗ്നിതുല്യന്‍ !


ചിരിപോലും പടനില പ്പടഹംപോല്‍ ഗംഭീര -


സ്വരമായിരുന്നുപോല്‍ ഇടിനാദം പോല്‍ !!






ചുടുനിണം കട്ടപിടിച്ചപോല്‍ പട്ടുപോല്‍


നയനങ്ങള്‍ , വിരിമാര്‍ ഒരടര്‍നിലംപോല്‍ ,


വാനം ചുമക്കുന്ന സാലംപോല്‍ വന്‍ഗാത്രം ,


പാണികള്‍ പരിചപോല്‍ , ഭയദന്‍ ഏകന്‍ !!!






മുടിവാഴും തമ്പ്രാന്‍റെ പടജനത്തലവനാ -


ണതുല പ്രഭാവനാചാപ്പ്നായര്‍ !


പടജനം മുഴുവന്‍ ഞാടുങ്ങുമപ്പേര്‍ കേട്ട് -


പലദിക്കില്‍ മാനവര്‍ പാഞൊളിക്കും !






അതുപോലെ ഭീകരകായന്മാര്‍ മരുമക്കള്‍


അതിഭക്തര്‍ രാജാവില്‍ , മാതുലനില്‍ ,


`ചാപ്പുത്തലവന്‍റെ ` ശ്രാദ്ധം നടത്തേണ്ടോര്‍


ചാത്തുവും മൂന്നു  സഹോദരരും ...!






അരുളിപോല്‍ ആറ്റുംപുറത്ത് കൊട്ടാരത്തി -


ലതികാമ സുഖഭോഗ മാനസ്സരായ്


നാട്ടിലെ നീലിമാര്‍ രാവിലീ കുഞ്ഞമ്പ്രാ -


രാക്ഷസ്സര്‍ തന്‍ കയ്യില്‍ വീര്‍പ്പുമുട്ടും


പാഴ്ച്ചെളിപ്പുറ്റിലെ നീലോല്‍പ്പലങ്ങളെ -


പാരം കശക്കിഎറിഞ്ഞു തള്ളും ...!






ചെറുമന്‍റെ ചോരയില്‍ അഭിമാന ബോധത്തി -


ന്നനുവോന്നു ഞെട്ടിയുനര്‍ന്ന്‍ പോയാല്‍






രാഗം പിഴച്ചൊരു നാദമെങ്ങാനും -


ഒരാണിന്‍റെ മൌനം വിതുമ്പിപോയാല്‍,


രാത്രിതന്‍ അന്ധകാരത്തില്‍ കിടാത്തന്‍റെ -


ഗാത്രം അനന്തമാം നിദ്രപൂകും !


ഒരുരണ്ടു പകലുകള്‍ ഇരുളിനെ പരിണയി -


ചുണരുംപോള്‍ ശവമോന്നു നദിയില്‍ പൊങ്ങും !






അലകടല്‍ ഉള്ളില്‍ ഇരമ്പുംപോഴും ദു :ഖ -


മണപൊട്ടിയാര്ത്ത് വിതുമ്പുമ്പോഴും


കരയും ഒരായിരം ഹൃദയങ്ങള്‍ കണ്ണീരും -


ചൊരിയാതെ പേടിച്ച് വീര്‍പ്പുമുട്ടും ......!,






അവരില്‍ ഉണ്ട് ആയിരം പ്രതികാര നാളങ്ങള്‍ -


അതുപക്ഷേ എരിയുകില്ലൊന്ന് പോലും


പലപല തലമുറ തലമുറയായ് ചോര -


ചിറകളില്‍ മുങ്ങി ക്കുതിര്‍ന്നു പോലും !






**** **** **** **** ****


കരിമേഘചുണ്ടിലും മിന്നലുണ്ടലയിലും -


നുരതന്‍ പുതുഹാരമുണ്ടാഭ ചിന്താന്‍


കരിനാഗ ശിരസ്സിലും രത്നമുണ്ടതിഘോര -


വിപിനത്തില്‍ കലമാനും ,കടലില്‍ മുത്തും ,!






അതുപോലീ രാക്ഷസ്സഭവനത്തില്‍ തെളിനീരിന്‍


ഉറവപോല്‍ തരുണിയൊന്നരുളി പോലും !


ഒരു പൊന്നിന്‍ നൂലുപോല്‍ കാന്തി ചിന്തുന്നവള്‍


ഒരു നൈത്തിരി നാളംപോല്‍ ശ്രീയെഴുന്നോള്‍ ...!!






ഒരു പനീര്‍പൂവിന്‍റെ അഴകാര്‍ന്ന മുഖംഉള്ളോള്‍


ഒരു മഞ്ഞു തുള്ളിതന്‍ ഹൃദയമുള്ളോള്‍    


കവിതപോല്‍ കൂമ്പിയ കരിനീല മുഖം ഉള്ളോള്‍


കരിവണ്ടിന്‍ നിറമുള്ള കൂന്തല്‍ ഉള്ളോള്‍






അളകങ്ങള്‍ ചാഞ്ചാടി ഉമ്മവക്കും കുളിര്‍ -


പനിമതിപ്പോളതന്‍ നെറുക ഉള്ളോള്‍


കനകാംഗി , മൃദുഭംഗി തളിര്‍മേനി "അഞ്ജലി "


അവള്‍ പഠത്തലവന്‍റെ ഏകപുത്രി !






തലവന്‍റെ ചിന്തയും ,ചലനവും , ഹൃദയവും


മകളില്‍ ഉടക്കിയുടക്കി നില്‍ക്കും ..!


ഒരു നീര്‍ ഉറവപോല്‍ തലവന്റെ ഹൃദയത്തില്‍


അവള്‍ ചിലമ്പൊച്ചയുതിര്ത്ത് നില്‍ക്കും ...!






തലവന്റെ ഗംഭീര ഹൃദയത്തില്‍ ഇതുമാത്ര -


മൊരു ദൌര്‍ബല്യമപത്യസ്നേഹം !


ഒരു കൊടുംകാടിന്‍റെ നടുവിലെ ചന്ദന -


ത്തരുവല്ലിപോലെ തന്‍ പുത്രീസ്നേഹം ..!


















** **** ****


തരുണന്മാര്‍ ചാത്തു കുറുപ്പും സഹജരും


തരുണിയില്‍ കൊതി പൂന്ടോര്‍ ആയിരുന്നു ..,


തലവന്‍റെവാളിന്ന്‍ നെറിയില്ലെന്നറിയുന്നോര്‍


അവരെല്ലാം അതിനെ ഭയന്നിരുന്നൂ ..!






**** **** **** **** ****


ചെറുമന്‍മാര്‍ ഒരുകൂട്ടം കാലിയെ തീറ്റുവോര്‍


ഒരുകൂട്ടം പാടത്ത് പണിയെടുപ്പോര്‍ ,


വിറക്‌ കീറുന്നവര്‍ , വിത്ത് പാകുന്നവര്‍


വിളനിലം ഹരിതാഭമാക്കിടുന്നോര്‍ !






അധ്വാന ശക്തിതന്നാത്മ ഹര്‍ഷങ്ങളാല്‍


അഗ്രാമം സുന്ദരം ആക്കി മാറ്റും


അവരെല്ലാം ആറ്റുംപുറത്ത്കൊട്ടാരത്തില്‍


ആടിയാന്‍മാരായി കഴിഞ്ഞിരുന്നു ...!


അവിടുത്തെ തങ്കച്ചിതമ്പ്രാട്ടിതന്‍ ദയാ -


മസ്രുണ സ്വരം കേട്ടോര്‍ ആയിരുന്നു ...


അവരെല്ലാം ആക്കൊച്ചുതമ്പ്രാട്ടിയെ കാവില്‍ -


അമരുന്ന "തൈവം " പോല്‍ ഓര്‍ത്തിരുന്നു ..!






ചെറുമത്തരുണന്‍മാര്‍ അരുതാത്തതെങ്കിലും


ഒരുവട്ടംആമുഖം മനസ്സില്‍ ഓര്‍ക്കും ....!


ദയതന്‍ പൂമൊട്ടുകള്‍ വിടരുന്ന കുങ്കുമ -


ചൊടികളും , കവിളും മനസ്സില്‍ ഓര്‍ക്കും !


കാഞ്ചന കാല്ചിലമ്പൊച്ചയും- ഗാന -


മഞ്ചും പാദങ്ങളും മനസ്സില്‍ ഓര്‍ക്കും ....!






ചില നിമിഷങ്ങളില്‍ ചെറുമര്‍ ഒരപ്രാപ്യ -


ഗഗനത്തില്‍ തെല്ലു പറന്നുലാവും


അറിയാതെ കിട്ടിയ രോമാഞ്ഞ്ച്ച കഞ്ചുക -


മണിയും ,ഉടലാകെ കുളിരുകോരും ..!






ഞൊടിയിടക്കുള്ളില്‍ ഒരപരാധം ചെയ്തപോല്‍


അവര്‍ നിന്ന് ഞെട്ടി വിറച്ച്പോകും ..!


വിളറിയ മിഴികളില്‍ അപ്പോഴും ഒരുഭയം


വിറയാര്‍ന്നു പൊട്ടിവിതുമ്പി നില്‍ക്കും ...!.






**** **** **** **** ****






തരുണന്‍ കിടാത്തന്‍ ഒരുത്തന്‍ പയ്കൂട്ടിലെ


പണിയും തുണയുംആയ് നിന്നിരുന്നൂ ..,


ഒരുനീല മേഘംപോല്‍ ,ചെറുമന്‍ അഗാധമാം -


ഒരു ദു:ഖഗീതംപോല്‍ ആയിരുന്നു ...!


വിടരുവാന്‍ വെമ്പുന്ന താമരപൂക്കള്‍ പോല്‍


നയനങ്ങള്‍ ചൈതന്യം ചിന്തി നിന്നു ..


അവയെതോ മാസ്മര സത്യത്തെ തേടും പോല്‍


അവികല കാന്തിയില്‍ മുങ്ങി നിന്നു !


ചുരുളന്‍ മുടിത്തുമ്പില്‍ എപ്പോഴും അധ്വാന -


പ്പുതുവേര്‍പ്പിന്‍ മുത്തുകള്‍ പറ്റിനിന്നൂ ..!






**** **** **** **** ****


ചിരിയില്ല -ചിരിവന്നാല്‍ കവിളത്ത് തമ്പ്രാക്കള്‍


തുരുതുരെപ്പൊട്ടിക്കും കണ്ടു പോയാല്‍


അതുകണ്ടു പേടിച്ചല്ലവനിലിന്നേവരെ


ചിരിവിരിഞ്ഞൊരുനാളും ഓര്‍മ്മയില്ല ;






കരയില്ല തമ്പ്രാന്‍ അക്കരിമഷിക്കവിളത്തു -


തുരുതുരെ ത്തല്ലിതകര്‍ക്കുകിലും ,


കൈകെട്ടി ചിറിപുട്ടി ക്കന്‍കോണില്‍ ഒരു ദുഃഖ


കയവുമായ് നിന്നവന്‍ തല്ലുകൊള്ളും !


അതുകണ്ടു പുളയുന്ന ഹൃദയത്തിന്‍ നൊമ്പര -


മുരുകുന്ന നീലോല്‍പ്പലങ്ങള്‍ രണ്ടും


വിരിയുന്ന മുകളിലെക്കിളിവാതില്‍ കാണുകി -


ല്ലടിയാനും , തമ്പ്രാനും ആരുമാരും ........,






**** **** **** **** **** ****


മതിയാവോളം തല്ലിത്താതന്‍ പോയാല്‍ താഴെ -


യവള്‍ എത്തും കാലിത്തോഴുത്തിന്‍ ചാരെ


അവിടെങ്ങും തോഴിമാര്‍ ഇല്ലെങ്കില്‍ ചെറുമനെ


അരുകില്‍ വിളിച്ചക്കിളി മൊഴിയും ,


"മതിതേവാ .....നിന്‍റെയീ ....കവിളിലെപ്പാടുകള്‍


തഴുകാം ഞാന്‍ ...വരുമോ നീ .....ഇന്നുരാവില്‍ ......?!


കരയല്ലേ കണ്ണീരു ചോരിയല്ലേ ......കദനത്തി -


ലെരിയല്ലേ .....തേവാ ഞാന്‍ മാപ്പിരക്കാം ...."






അരുതംപ്രാ ....പറയരു .....തൊരുനാളും അടിമയില്‍


കരുണ നീ ....രിത്രമേല്‍ ....ചിന്തരുതെ !


അടിയന്‍റെ ....കുടിലിലോരമമയുണ്ടടിയന്‍റെ .....


തുണയല്ലാ ...താരുമി ....ല്ലാരുമില്ലേ ......."


ഒരുമാത്ര നിന്നു വിതുമ്പും നയനങ്ങള്‍


തഴുകും ചെറുമന്‍റെ പാടുകളില്‍ ,


കരളിലോരായിരം കൂരമ്പ്‌ കൊണ്ടപോല്‍ -


അഴകവള്‍ മെല്ലെയകന്നു പോകും ......


**** **** **** **** ****






പലനാളി ച്ചോദ്യവും മറുപടിയും മുറ -


-,ക്കവിടെ നടന്നു തിരിഞ്ഞു കാലം ....


"ഒരു പ്രഭുതനുജയും ,ചെറുമനും " ആകുമോ


മനുജ കുലത്തിന്നിതു പൊറുക്കാന്‍ !


ചെറുമന്‍മാര്‍ തമ്മില്‍ പറഞ്ഞൂ " മലങ്കാളി -


അടിയരെ കൈവിടാറായി കാലം "


"പടരാജാത്തമ്പിരാന്‍ കോപിച്ചാല്‍ പൂമിയില്‍ -


ഒരുകുഞ്ഞും മെലിരിക്കൂലാ നൂനം


താന്തോന്നി തെവനാ തമ്പ്രാട്ടിക്കുഞ്ഞിനോ -


ടരുകില്‍ നിന്നെന്തോ മൊയിഞ്ഞു പോലും


അത് കണ്ടാല്‍ തമ്പ്രാന തേവന്റെ ചങ്കിലെ -


ചുടുനിണം പടവാളാല്‍ ചീറ്റുകില്ലേ !?






**** **** **** **** **** **** ****






അവിടുത്തെ സേവകര്‍ തലവന്‍റെ ചെവിയിലും


അരുതാത്തതെന്തോ പറഞ്ഞു പോലും !


ഇടിനാദം പൊട്ടുന്ന തൊണ്ടയില്‍ തലവന്


മടുമടെ എന്തോ കുടുങ്ങി പോലും ..!


ചുടുനിണം കത്തുന്ന കണ്ണുകള്‍ കത്തിനി -


ന്നവിടൊരു തീജ്വാല പൊങ്ങി പോലും ...!


ഉറയിലെ വാളിനും ഉത്തരീയത്ത്തിനും


വിറകൊണ്ടു പോലും , വിയര്‍ത്ത് പോലും ...!


തലയും ഉടലും , തലവന്റെ പാദവും -


തലകീഴായ് ചുറ്റിത്തിരിഞ്ഞു പോലും ..!


ഒരു ഭീകരാന്തരീക്ഷത്തിന്‍ നിശ്ശബ്ദത


അവിടാകെ വിങ്ങി നിറഞ്ഞു പോലും ..


അവിടപ്പോഴെത്തിയ ചാത്തുവും , ചന്തുവും


ചെരുമനെ തേടിത്തിരിച്ച്ചു പോലും ...!






***************************************************


***************************************************


കതിരുകള്‍ മുത്തിടും അന്തിയില്‍ തേവനോ -


രരയാലിന്‍ ചോട്ടില്‍ കിടന്നിരുന്നൂ ..


ഒരുടിവ്യമായിക സ്വപ്നത്തില്‍ തേവന -


ന്നറിയാതെ പൊങ്ങി പറന്നിരുന്നൂ ..!


ഒരുദിക്കില്‍ ഒരു നാഗ വനികയില്‍ സ്വര്‍ഗ്ഗീയ -


ഗാനം ഉലാവുന്ന മന്ദിരത്തില്‍


രാജാവായ്‌ തേവനും ,റാണിയും -സുന്ദരി


ആരെന്നറിയില്ല - വാണിടുന്നൂ ..!


നെടുനീളന്‍ മിഴിയുണ്ട് , മിഴികളില്‍ ദയവുണ്ട്


കരിവേണി പാദം തൊടുന്നുമുണ്ട്


കവിളില്‍ പൂമ്ച്ചുഴിയുണ്ട് ,കാഞ്ചന നിറമുണ്ട് ,


തളിര്‍മേനി തരുവല്ലി പോലെയുണ്ട് ..!


അവളാരെന്നറിയില്ല തേവന്നു തേവന്റെ -


കനവിലെ കവിതയാം സ്വര്‍ഗ്ഗപുത്രി ..!


ഇടയിടെ ഹൃദയം പിടയ്ക്കുമേതോഭയ -


ക്കരടുകള്‍ കരളില്‍ തറഞ്ഞതു പോല്‍ ...






**** **** **** **** **** ****


ചെറുമനെ തേടിത്തിരിച്ച കാപാലികര്‍


ചെറുമനെ കണ്ടുപോല്‍ ആല്‍ച്ചുവട്ടില്‍


ഒരുകോടി സങ്കല്‍പ്പ സ്വപ്‌നങ്ങള്‍ പൂവണി -


ഞ്ഞൊരു ഗാഡ നിദ്രതന്‍ മാര്‍വിടത്തില്‍






ചെറുമനെ തൊടുവാന്‍ അറക്കുന്ന കയ്യുമായ്


അവര്‍നിന്നു, - തമ്പ്രാക്കള്‍- ആജ്ഞ നല്‍കി....!


വരിയുവാന്‍ , വദനത്തില്‍ തുണിതിരുകാന്‍ ,കുത്തി -


മിഴി ചൂഴ്ന്നെടുക്കുവാന്‍, ചെവിയറുക്കാന്‍


കവിളില്‍ കട്ടാരതന്‍ മൂര്‍ച്ച നോക്കാന്‍ -പുഴ -


ക്കടവിലെക്കവനെ വലിച്ചിഴക്കാന്‍ ......!






**** **** **** **** **** ****






ചെറുവഞ്ചി കടവിലെക്കവ്നെ വലിച്ച്ചിഴ -


ച്ച്ചവര്‍ നീങ്ങിയട്ടഹസ്സിച്ചു പോലും .!


ചെറുമന്റെ ചെന്നിണം ചീറിത്തെറിച്ച് ചെ -


ന്നവിടെല്ലാംപൂക്കള്‍ രെചിച്ചു പോലും ..!


ചുടുനിണം ചീറിപ്പിടക്കുന്ന കണ്ടുനി -


ന്നവര്‍ ആര്‍ത്തു പേര്‍ത്തും ചിരിച്ചു പോലും ...!


അവരുടെ അട്ടഹാസ്സത്തിന്നലകളാ -


ലവിടാകെ ഞെട്ടിവിറച്ചു പോലും ...:






ചെറുവഞ്ചിക്കടവില്‍ വച്ചവന് കൊച്ചമ്പിരാന്‍


ഉടവാളാല്‍ നിണമാല ചാര്‍ത്തി പോലും ..!


ഒരുചോരപ്പുഴയാല കടവൊരു കുങ്കുമ -


കുറിയിട്ട് മന്ദഹസ്സിച്ചു പോലും .....!!






ഒരുനീളന്‍ വഞ്ചിയില്‍ തലയും ശരീരവും


ഒരു കരിങ്കല്ലും അവര്‍ കയറ്റി ,


തുഴകളാല്‍ കായലിന്‍ മാറ് പിളര്‍ന്നുകോ -


ന്ടതിദൂരം വഞ്ചി തുഴഞ്ഞു പോലും ....!






ഇവയെല്ലാം മുകളിലെ നിലയില്‍ നിന്നന്ജലി


കരയുന്ന കണ്ണുമായ് നോക്കി നിന്നു


ഒടുവില്‍ത്തളര്‍ന്നുതന്‍ മൃദു ശയ്യാഗാരത്ത്തില്‍


ഒരുകൊച്ചു പൂവ്പോല്‍ വീണു പോലും ..!






**** **** **** **** **** **** ****


പകലുകള്‍ പലതും കഴിഞ്ഞു പൂക്കാലവും


പലവുരു വന്നു തിരിച്ചുപോയി ..


പലവര്‍ഷ മേഘങ്ങള്‍ ശിശിരത്തെ പരിണയി -


ച്ച്ചനവധി ഗ്രീഷ്മങ്ങള്‍ ജാതരായി


അവളെന്നും ഏകയായ്, മൂകയായ്‌ ചെറുമന്‍റെ-


കരിനീലനയനങ്ങള്‍ ഓര്‍ത്തിരുന്നു ..!


കരളിലെ ഓമല്‍ക്കിനാക്കളില്‍ തേവന്റെ -


പ്രതിരൂപം വച്ചു പൂജിച്ചിരുന്നു ....!


**** **** **** **** **** ****


**** **** **** **** **** ****


ഒരു നാളാവഞ്ചി തിരിച്ച കടവില്‍വ-


ന്നൊരു തലയോട് കരക്കടിഞ്ഞു


ചെറുചെല്ലത്തിരകളില്‍ ചാഞ്ചാടിടുംപോഴും


അവയാരെയോ പ്രദീക്ഷിച്ചിരുന്നു ...!


അവളതു കണ്ടു കടന്നെടുത്തൂ -തന്‍റെ-


മണിമാറില്‍ ചേര്‍ത്ത് വച്ച്ചോമനിച്ചു...


അവള്‍ കുഴിച്ചിട്ടു പിന്നക്കപാലം പൂത്തു-


വിലസുന്ന ചെമ്പക ചോട്ടിലോന്നില്‍ ...!


അവള്‍ പോയ്‌ വണങ്ങാറണ്ടാ ചെമ്പകത്തിനെ -


ക്കരളിലോരായിരം പൂക്കളുമായ്‌ ........!!!






******************************************************


******************************************************


അവളിന്നില്ലവളുടെ പ്രേതം വരുംപോലും


ഒരുരാവും തെറ്റാതക്കടവിലി ന്നും...!


ഒരു വെണ്ണിലാവ്‌ ഘനീ ഭൂതമായപോല്‍


ഇരവിന്‍റെ ഏകാന്ത യാമങ്ങളില്‍ .....!!!


************************************************


**********************************************


**********************************************


കഥ പറഞ്ഞവസ്സാനം പതിവുപോല്‍ മുത്തശ്ശി


കരയുകയാണ് ഞാന്‍ ഓര്‍ത്തുപോയി


"ഒരുപക്ഷെ മുത്തശ്ശി എന്തുകൊണ്ടാകില്ല


തലവന്‍റെ തനുജയാം സ്വര്‍ഗ്ഗപുത്രി"


********************


*********************************************


*******************


രണ്ടാം വര്‍ഷ ബിരുദത്തിനു


പഠിക്കുമ്പോള്‍ രചിച്ചതാണ്‌ "സ്വര്‍ഗ്ഗപുത്രി"[1975 ]


എന്ന ഈ ഖണ്ഡകാവ്യം .





മാനിഷാദ


കൂട്തിരഞ്ഞ കിളിയുടെ രോദനം


ഈറന്‍ മിഴിയിലുണ്ടിന്നും


കൈകാലടിച്ചു പിടയുമോരാത്മാവിന്‍


കണ്ണുനീര്‍ തുള്ളിയുണ്ടിന്നും






കാണാത്ത വര്‍ണ്ണ സ്വപ്‌നങ്ങള്‍ പെറുക്കിയും


കനകപ്പൊന്‍ തൂവല്‍ അണിഞ്ഞും


ഏറെ പറന്നുയര്‍ന്നെങ്കിലും നിന്‍ മനം


എന്നുമീ കൂട് അണഞ്ഞെത്തി


ഹംസങ്ങളില്‍ രാജഹംസമായ് നീലിമ -


ചിന്തും വിഹായസ്സില്‍ പൊന്തി


ചക്രവാളങ്ങള്‍ക്കുമപ്പുറത്തേക്ക് നിന്‍


ചക്ഷുസ്സിന്‍ വീക്ഷണമെത്തി ......


****************************************


ഏറെ നാള്‍ നാടിന്നഭിമാനമേകിയും,


രോമഹര്‍ഷങ്ങള്‍ വിതച്ചും


ദേശാടന പക്ഷിയെങ്കിലും നീയൊരു-


ദേശീയ പക്ഷിയായ് വാണൂ...!!


താളുകള്‍ നിന്‍ ചിത്രവര്‍ണ്ണരേണുക്കളില്‍


താണു പറന്നുമ്മ വച്ചു ..!


താമരപ്പൂവിന്റെ ചാരുതയോലുന്ന-


തായമ്പകകള്‍ രചിച്ചു..!!


******************************


ക്രൂരമായ്‌ ,എത്ര വികൃതമായ് ഹാ വിധി


കൂരമ്പുമായി വന്നെത്തി..!


കൂടണഞ്ഞല്‍പ്പമൊന്നാശ്വസ്സിക്കാന്‍ മുറി-


പ്പാടുമായ് നീ പറന്നെത്തി....!!


സ്വപ്ന സങ്കല്‍പ്പ സായൂജ്യ തല്‍പ്പത്തിലെ -


കല്‍പ്പ സുഷുപ്തിയെ പുല്‍കാന്‍ ..,


വേദന വിങ്ങും കരളിന്‍ മുറിപ്പാടില്‍


നാടിന്‍ അമൃതം പുരട്ടാന്‍ ...,


നീ പറന്നെത്തി ഹാ! എങ്കിലും നിന്നെയീ-


നാടിന്നഴുമതി വെന്നൂ...!


കാളകൂടം പോല്‍ പരന്നു കിടക്കുന്ന-


കൈതവം നിന്നെയും കൊന്നു..!!


***************************************


ഏവനും ഹാ നിജ നീഡം അരുളുന്ന


നീതി നിനക്കേകിയില്ലാ....,


ഏറെ പിടഞ്ഞു പിടഞ്ഞു വീഴുമ്പോള്‍ നീ -


ഒതിയോ "ഹാ..! മാ നിഷാദാ" .....!!


****************


കേരളത്തിന്റെ -ഭാരതത്തിന്റെ തന്നെ-അഭിമാനമായിരുന്ന


കൊല്ലം സ്വദേശിയായ


ഒരു വ്യവസായിയെ ,വിദേശ കുത്തക ലോബിയുടെ


സ്വാധീനത്തിന് വഴങ്ങി കുപ്രസിദ്ധമായ ജയിലറയില്‍


കുരുതി കൊടുത്ത ദാരുണ സംഭവം അനുസ്മരിച്ചു കൊണ്ട്

നവവത്സരം


"ദിനങ്ങളാം ആരക്കാലുകളില്‍ -


കറങ്ങിടുന്നൂ യുഗചക്രം ..!


കൊഴിഞ്ഞുവീഴും നിമിഷങ്ങള്‍തന്‍ -


നെടുവീര്‍പ്പുകളില്‍ തളരാതെ ..!!






കിഴക്ക് പൂക്കള്‍ പലതും ഉദിച്ചു


കടലില്‍വീണു മറഞ്ഞപ്പോള്‍ ..


ഒരു കൈക്കുമ്പിള്‍ ദു:ഖം മനസ്സിന്‍ -


ചെരാതിലെത്തിരി തെളിയിച്ചു ..!






പവിത്രമായത് പലതും മാഞ്ഞൂ -


ദരിദ്രലക്ഷം വിലപിച്ചൂ ..,


ഭരിക്കയാണൊരു മൂഡത നമ്മെ -


പരക്കെയിരുളും സംസ്കാരം ...!






ഇനിയും വരുമീവര്‍ഷം പുതുമകള്‍ -


കിനിയും കനവുകള്‍ തന്നെങ്കില്‍ ..!!


ഇതളിട്ടുണരും പ്രത്യാശകളുടെ


തളിരിലമെത്ത വിരിച്ച്ചെങ്കില്‍ ...!!!"