Thursday, September 3, 2009

നവരാത്രി മണ്ഡപ നടയില്‍....

നവരാത്രി മണ്ഡപ നടയില്‍ വിരിയുന്ന
നയനാബ്ജമിന്നു ഞാന്‍ കണ്ടൂ, അതില്‍ 
നവരസ നടനങ്ങള്‍ കണ്ടൂ...
നനവുള്ള പുലരിയില്‍ വിരിയുന്ന പൂവ് പോല്‍
അമലേ നിന്നനുരാഗം കണ്ടു ഞാന്‍ 
അറിയാതെ കോരിത്തരിച്ചൂ...  

അഴകേ നിന്‍ അധരപുടങ്ങളില്‍ കുളിരിന്‍റെ 
മധുകണം തൂകിയതാരോ  
കടമിഴിക്കോണുകള്‍ക്കുള്ളില്‍ കിനാവിന്‍റെ 
കളി വഞ്ചിയേറിയതാരോ ......  

രവിതേജോപുഷ്പങ്ങള്‍ രതിഭാവമണിയുന്ന രജതാംബരക്കുടക്കീഴില്‍, അറബിക്കഥയിലെ  
ആയിരം രാവുകള്‍ അറിയുവാന്‍ നീ വരികില്ലേ  
എന്നില്‍ അലിയുവാന്‍ നീ വരികില്ലേ ....

No comments:

Post a Comment